×

സ്ഥാനാർഥി നിർണയം വേഗത്തിലാക്കണമെന്ന് സിപിഐ; വി എസ് സുനിൽ കുമാർ പരിഗണനയിൽ

google news
80688_19_1_2024_20_5_17_3_20TVTRSUNILKUMAR_KKN

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം വേഗത്തിലാക്കണമെന്ന് സിപിഐ. പാർട്ടി സ്ഥാനാർത്ഥികളെ നേരത്ത പ്രഖ്യാപിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിഐയുടെ നാല് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. സുനില്‍ കുമാറിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഐ നേതൃത്വത്തിനു മുന്നില്‍ മറ്റു പേരുകളൊന്നും ഉയര്‍ന്നുവന്നിട്ടില്ല. സുനില്‍ കുമാര്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെയും നിലപാട്.

തൃശൂർ തിരിച്ചു പിടിക്കാൻ പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. തൃശ്ശൂരില്‍ വി.എസ് സുനില്‍കുമാറിനേയും മാവേലിക്കരയില്‍ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുണ്‍കുമാറിനേയും മത്സരിപ്പിക്കാനാണ് ആലോചന.

chungath kundara

തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട്, ഈ നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വമ്പന്‍ പരാജയത്തില്‍ സി.പി.ഐയുടെ നാല് സീറ്റും കൂടി ഉള്‍പ്പെട്ടിരിന്നു. അത് കൊണ്ട് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്നാണ് ഇന്നലെ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവില്‍ ഉയർന്ന ആവശ്യം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags