കോവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിന്റെ മെഗാ തിരുവാതിര;എം.​എ.​ബേ​ബി അ​ട​ക്ക​മു​ള്ള​വ​ർ കാ​ഴ്ച​ക്കാ​ർ

66
തിരുവനന്തപുരം: കോവിഡ്  ജാഗ്രത  നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM). ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി.അഞ്ഞൂറ്റി അൻപതോളം പേരാണ് പങ്കെടുത്തത്.

കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു .