‘മിദ്ഹിലി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഇന്ന് കര തൊടും; കനത്ത ജാഗ്രതാ നിർദ്ദേശം

google news
nm

chungath new advt

തിരുവനന്തപുരം:  മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നിലവിൽ, ന്യൂനമർദ്ദം ‘മിദ്ഹിലി’ ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘മിദ്ഹിലി’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ കനത്ത മഴ അനുഭവപ്പെടുന്നതാണ്. ദിവസങ്ങൾക്ക് മുൻപാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. പിന്നീട് ഇവ ചുഴലിക്കാറ്റായി മാറുകയായിരുന്നു.

ഇന്ന് രാവിലെയോടെ ബംഗ്ലാദേശ് തീരത്ത് മിദ്ഹിലി കര തൊടുന്നതാണ്. മൊൻഗ്ലയ്ക്കും ഖേപുപാറയ്ക്കും ഇടയിലായാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ചുഴലിക്കാറ്റ് നാശനഷ്ടം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വടക്കൻ ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ മൂന്ന് ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയോടൊപ്പം, 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags