ഡി ​ലി​റ്റ് വിവാദം; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഗ​താ​ർ​ഹമെന്ന് ​ഗ​വ​ർ​ണ​ർ

Arif Muhammad Khan
 

തി​രു​വ​ന​ന്ത​പു​രം: ഡി ​ലി​റ്റ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന മ​ന്ത്രി ആ​ർ ബി​ന്ദു​വി​ന്‍റെ പ്ര​സ്താ​വ​ന സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഡി ​ലി​റ്റ് വി​ഷ​യ​ത്തി​ൽ ആ​രാ​ണ് ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോട് ഗ​വ​ർ​ണ​ർ പറഞ്ഞു.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം വി​ളി​ക്കാ​ൻ വി​സി​യോ​ട് നി​ർ​ദേ​ശി​ച്ചിരുന്നു, പക്ഷെ​ അ​തു​ണ്ടാ​യി​ല്ല. വി​സി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ നി​ന്ന് ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 

കേ​ര​ള വൈ​സ് ചാ​ൻ​സ​ല​റെ താ​ൻ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തത്. സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ചേ​രു​ന്ന​തി​നെ ചി​ല​ർ നി​ര​സി​ച്ച​താ​യാ​ണ് വി​സി പ​റ​ഞ്ഞ​ത്. അ​തി​നെ​യാ​ണ് വി​മ​ർ​ശി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ മാ​നി​ക്കാ​ൻ എ​ല്ലാ​വ​രും നി​ർ​ബ​ന്ധി​ത​രാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​സി രാ​ജി​വ​യ്ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ധാ​ർ​മി​ക​ത അ​ദ്ദേ​ഹ​വും ത​ന്‍റെ ധാ​ർ​മി​ക​ത താ​നു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ഗ​വ​ർ​ണ​ർ മ​റു​പ​ടി ന​ൽ​കി.