ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു

google news
highcourt

 കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് കോടതിയുടെ നിർദേശം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും.

പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ജയിലിൽ അടച്ചതിന് ശേഷം പ്രതികൾക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയിൽ ഡിജിപിയോടും റിപ്പോർട്ട് തേടി. വധശിക്ഷ സംബന്ധിച്ച് സുപ്രിംകോടതി നിർദേശപ്രകാരമാണ് കോടതിയുടെ ഇടപെടൽ. വിചാരണ കോടതി ശിക്ഷ വിധിച്ചതിനെതിരെ ഹൈക്കോടതിയിൽ പ്രതികളുടെ അപ്പീൽ പരിഗണനയിലുണ്ട്.

Tags