×

കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയുള്ള ഡൽഹി പ്രതിഷേധം ഇന്ന്

google news
dc
ന്യൂഡൽഹി:  കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ അണിനിരക്കും.

     ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ