ധീരജ് കൊലക്കേസ്: പ്രതിപ്പട്ടികയിലുള്ള രണ്ടുപേര്‍ കീഴടങ്ങി

Dheeraj murder
 

തൊടുപുഴ: എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്.  ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോള്‍ നിഖില്‍ പൈലിക്കൊപ്പം ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു. 

കേസിൽ ആറ് പ്രതികളാണുള്ളത്. ധീരജ് വധക്കേസില്‍ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 

അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. 
 
തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​യാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കു​ത്തേ​റ്റ് മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത്ത് ടി. ​സു​നി​ൽ, കൊ​ല്ലം സ്വ​ദേ​ശി എ.​എ​സ്. അ​മ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ത​ന്നെ ടോ​ണി കു​ത്തി​യെ​ന്നാ​ണ് പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​ന്‍റെ മൊ​ഴി. കു​ള​മാ​വ് സ്റ്റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണി​യാ​റ​ൻ​കു​ടി പീ​ടി​ക​ത്ത​റ​യി​ൽ നി​ഖി​ൽ പൈ​ലി, ര​ണ്ടാം പ്ര​തി വാ​ഴ​ത്തോ​പ്പ് ഇ​ട​യാ​ൽ ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കൊ​ല​യ്ക്കു പി​ന്നി​ൽ രാ​ഷ്‌​ട്രീ​യ വി​രോ​ധ​മാ​ണെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.