ധീരജ് കൊലപാതകം: കുറ്റം സമ്മതിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി

Dheeraj murder: Youth Congress activist Nikhil Paili pleads guilty
 

ഇ​ടു​ക്കി: ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ധീ​ര​ജ് രാ​ജ​ശേ​ഖ​ര​നെ താ​നാ​ണ് കു​ത്തി​യ​തെ​ന്ന് നി​ഖി​ൽ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

കേ​സി​ൽ നി​ഖി​ൽ അ​ട​ക്കം ആ​റ് പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സി​ൽ​നി​ന്നാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് നി​ഖി​ൽ. നിഖിലിന് പുറമേ  യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

ഇ​ടു​ക്കി ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ധീ​ര​ജ് രാ​ജ​ശേ​ഖ​ര​ൻ. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ധീ​ര​ജി​നും മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.