ധീരജിന്റെ കൊലപാതകം: ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ്മുടക്ക്

google news
yy
കോ​ഴി​ക്കോ​ട്: ഇ​ടു​ക്കി പൈ​നാ​വ്‌ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്‌ കോ​ള​ജി​ൽ എ​സ്‌.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​നെ കു​ത്തി​ക്കൊ​ന്ന​ത്​ ആ​സൂ​ത്രി​ത​മാ​യാ​ണെ​ന്ന്​ എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ചി​ൻ​ദേ​വ്‌ എം.​എ​ൽ.​എ. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ഠി​പ്പു​മു​ട​ക്കും. സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണം. കാ​മ്പ​സു​ക​ളി​ൽ കെ.​എ​സ്‌.‌​യു ഭീ​ക​ര​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ്‌. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​തി​ന് സ​ഹാ​യ​വും ന​ൽ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും സ​ചി​ൻ​ദേ​വ്‌ പ​റ​ഞ്ഞു.

അതേസമയം ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ നി​ഖി​ൽ പൈ​ലി​യു​ടെ​യും ജെ​റി​ൻ ജോ​ജോ​യു​ടെ​യും അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക.കൊ​ല​പാ​ത​ക​ത്തി​ൽ ഇ​വ​രു​ടെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. നാ​ല് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളും ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ട്. എ​ല്ലാ​വ​രും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
 

Tags