ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

dileep
 


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ദി​ലീ​പ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷണ ഉദ്യോ​ഗസ്ഥൻ മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങൾ എന്നും ദിലീപ് കോടതിയിൽ വാദിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. 

കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകൻ പ്രതികരിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപ് സാക്ഷികളെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉള്ളതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അനിയൻ അനൂപും സഹോദരീ ഭർത്താവ് സുരാജും വിശദമാക്കുന്നതിവന്റെ തെളിവാണ് ഉള്ളത്. എത്ര രൂപ കൊടുത്തു, എങ്ങനെയായിരുന്നു ഇടപാടുകൾ എന്നിവ വ്യക്തമാക്കുന്നതാണ് തെളിവുകളെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​ലീ​പി​നെ​തി​രേ പോ​ലീ​സ് പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് വീ​ട്ടി​ലി​രു​ന്ന് ക​ണ്ടു​വെ​ന്നും കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ൾ​സ​ർ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ​യും സാ​ക്ഷി​ക​ളെ​യും വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്നു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കേ​സ്. പി​ന്നാ​ലെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.