മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വി​ത​ര​ണ​ത്തി​ൽ അ​ടി​മു​ടി ക്ര​മ​ക്കേ​ടെ​ന്ന് വി​ജി​ല​ൻ​സ്

pinarayi.img
 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ അ​ടി​മു​ടി ക്ര​മ​ക്കേ​ടെ​ന്ന് വി​ജി​ല​ൻ​സ്. താലൂക്ക്,വില്ലേജ് അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന ശക്തമാക്കി. വിശദമായ പരിശോധനയിൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തി. 

ഏജന്റിന്റെ ഫോൺ നമ്പറാണ് വർക്കലയിൽ ആറ് അപേക്ഷകളിൽ നൽകിയത്. കൊല്ലത്ത് അപേക്ഷിക്കാത്ത ആളിന് നൽകിയത് നാല് ലക്ഷം രൂപയാണ്. അടൂർ ഏനാദി മംഗളത്ത് 61 അപേക്ഷകളിൽ ഒരു ഫോൺ നമ്പറാണ് നൽകിയത്. ആലപ്പുഴയിൽ ഒമ്പത് മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് ഒരു ദിവസം ഒരു ഡോക്ടർ നൽകിയത്.  
 
ഉ​ദ​ര​രോ​ഗ​ത്തി​ന് ഒ​രു ദി​വ​സം ചി​കി​ത്സ തേ​ടി​യ ആ​ൾ​ക്ക് ഹൃ​ദ്രോ​ഗ​ത്തി​നു പ​ണം ന​ൽ​കി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. കൊ​ല്ല​ത്ത് ഒ​രു കേ​ടു​മി​ല്ലാ​ത്ത വീ​ട് പു​തു​ക്കി പ​ണി​യാ​ൻ നാ​ല് ല​ക്ഷം അ​നു​വ​ദി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ 13 പേ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് ഒ​രു ഡോ​ക്ട​റെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.

ആ​ല​ത്തൂ​രി​ൽ 54 സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി​യ​ത് ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​ർ ആ​ണെ​ന്നും ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്ട് പ്ര​വാ​സി​യു​ടെ മ​ക​നു മൂ​ന്ന് ല​ക്ഷം രൂ​പ ചി​കി​ത്സ സ​ഹാ​യം ന​ൽ​കി​യെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും ഡോ​ക്ട​ര്‍​മാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ന്‍ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന​ത്.
 
സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ. രോഗമില്ലാത്തവരക്കൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും.