വേ​ന​ല്‍ ക​ടു​ക്കു​​ന്നു; രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം 3 ​വ​രെ നേ​രി​ട്ട് വെ​യി​ല്‍ കൊള്ളരുത്; മു​ന്ന​റി​യി​പ്പ് ന​ൽ​കി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

Risk of heat wave and sunstroke in Kerala
 


തി​രു​വ​ന​ന്ത​പു​രം: വേ​ന​ല്‍ ക​ടു​ക്കു​ന്ന​തി​നാ​ല്‍ സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.​നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം.

കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യോ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി പോ​ക​രു​ത്.

നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. കാ​ട്ടു​തീ​യ്ക്കു​ള്ള സാ​ധ്യ​ത​യും അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.