×

കൊല്ലത്ത് നാടകീയ രംഗങ്ങൾ; എസ്എഫ്ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം

google news
GOVERNOR

കൊല്ലം: കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് പറഞ്ഞ്‌ റോഡിന് സമീപമിരുന്ന്‌ പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.

READ ALSO...ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ഹൂതി ആക്രമണം
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫിനോട്‌
ആവശ്യപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ