തിരുവനന്തപുരം: ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തില്‍ വന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കില്ല. അതാണ് പിണറായി വിജയനില്‍ ജനങ്ങള്‍ കാണുന്ന നന്മയുടെ തെളിവെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു.
നവകേരള സദസ് നല്ല ആശയമാണ്. എല്ലാ വിധ ആശംസകളും നേരുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.