×

ലഹരി കടത്തുന്നതിനിടെ പിടിയിലായി; മൂന്ന് പ്രതികള്‍ക്ക് 11 വർഷം വീതം കഠിന തടവും പിഴയും വിധിച്ച് കോടതി

google news
images (17)

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി കടത്തുന്നതിനിടെ പിടിയിലായവർക്ക് കഠിന തടവ് ശിക്ഷ. മൂന്നു പേർക്കാണ് 11 വർഷം വീതം കഠിന തടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ വീതം പിഴയും കോടതി വിധിച്ചത്. മനു വിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

13 കിലോ ഹാഷിഷ് ഓയിലും രണ്ടര കിലോ കഞ്ചാവും പ്രതികളിൽ നിന്നും പിടികൂടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രണ്ടിന്‍റെതാണ് വിധി. സംസ്ഥാനത്തെ പ്രധാന ലഹരിക്കടത്തുകാരാണ് ശിക്ഷിക്കപ്പെട്ടത്. 2019 മെയ് 24 നാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അസി.കമ്മീഷണർ അനികുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ലഹരി പിടികൂടിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags