×

കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേ​ധി​ച്ച് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല നാളെ

google news
dyfi

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​നി​യാ​ഴ്ച ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം രാ​ജ്ഭ​വ​ൻ വ​രെ​യാ​ണ് ച​ങ്ങ​ല. ശ​നി​യാ​ഴ്ച നാ​ലു​മു​ത​ൽ ഒ​രു​ക്കം ആ​രം​ഭി​ക്കും. 4.30ന് ​ട്ര​യ​ൽ ന​ട​ക്കും. അ​ഞ്ചി​ന് മ​നു​ഷ്യ​ച്ച​ങ്ങ​ല​യാ​യി കൈ​കോ​ർ​ത്ത് പ്ര​തി​ജ്ഞ​യെ​ടു​ക്കും. തു​ട​ർ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. 20 ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ ഇ​ട​മു​റി​യാ​തെ ച​ങ്ങ​ല​യി​ൽ അ​ണി​ചേ​രു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജും പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Read also: സഹകരണ ബാങ്ക്​ ഓഡിറ്റർമാരുടെ പ്രവർത്തനം വർഷംതോറും വിലയിരുത്തണമെന്ന് റിസർവ് ബാങ്ക്​

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ച​ങ്ങ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​വും. ഡി.​വൈ.​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്റ് എ.​എ. റ​ഹീ​മാ​ണ് കാ​സ​ർ​കോ​ട്ട്​ ആ​ദ്യ ക​ണ്ണി​യാ​കു​ന്ന​ത്. പൊ​തു​സ​മ്മേ​ള​നം മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡന്റ് പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി.​വൈ.​എ​ഫ്.​ഐ​യു​ട ആ​ദ്യ പ്ര​സി​ഡ​ന്റ് ഇ.​പി. ജ​യ​രാ​ജ​ൻ അ​വ​സാ​ന ക​ണ്ണി​യാ​കും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ഡി.​വൈ.​എ​ഫ്.​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഹി​മ​ങ്​ രാ​ജ് ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. യൂ​ത്ത് കോ​ൺ​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഇ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​​താ​യും ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags