മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ പ്ര​തി​ഷേ​ധം; സം​ഘ​ർ​ഷം

DYFI march to K Sudhakaran's program in Malappuram
 

മലപ്പുറം: മലപ്പുറത്ത് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു. 

പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മാർച്ച്.

മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. രണ്ട് വിഭാഗവും രണ്ട് സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘർഷാവസ്ഥ പൂർണമായും മാറിയിട്ടില്ല. 

പ​ത്ത​നം​തി​ട്ട​യി​ലും ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. കൊ​ല്ലം പു​ന​ലൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി​മ​രം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ‌ കൊ​ടി​മ​രം ത​ക​ർ​ത്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.