എ​ല​ത്തൂ​ര്‍ തീ​വ​യ്പ്പ് കേ​സ്: മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ ആ​ളു​ടെ പി​താ​വ് മ​രി​ച്ച നി​ല​യി​ല്‍

google news
death
കൊ​ച്ചി: എ​ല​ത്തൂ​ര്‍ തീ​വ​യ്പ്പ് കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ യു​വാ​വി​ന്‍റെ പി​താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. ഡ​ല്‍​ഹി ഷ​ഹീ​ന്‍​ബാ​ഗ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​ഫി​ക്കി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് മോ​നി​സി​നെ എ​ന്‍​ഐ​എ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ണ്ടും എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്താ​നി​രി​ക്കെ​യാ​ണ് മ​ര​ണം. കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാണ് ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Tags