നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; കൊ​ല്ല​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

cpm
 


തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​ത്തെ നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വിയി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ ന​ട​പ​ടി. കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യ​ത്തി​ലാ​ണ് ന​ട​പ​ടി.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളെ ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി. പി.​ആ​ർ. വ​സ​ന്ത​ൻ, എ​ൻ.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ത​രം​താ​ഴ്ത്തി​യ​ത്.

ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് നേ​താ​ക്ക​ളെ താ​ക്കീ​ത് ചെ​യ്തു. മു​ൻ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഭാ​ർ​ത്താ​വാ​ണ് ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ്.