തിരുവനന്തപുരം: കൊല്ലത്തെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ നടപടി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പി.ആർ. വസന്തൻ, എൻ.എസ്. പ്രസന്നകുമാർ എന്നിവരെയാണ് തരംതാഴ്ത്തിയത്.
ബി. തുളസീധരക്കുറുപ്പ് ഉൾപ്പെടെ അഞ്ച് നേതാക്കളെ താക്കീത് ചെയ്തു. മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭാർത്താവാണ് ബി. തുളസീധരക്കുറുപ്പ്.