×

വൈദ്യുതി കണക്‌ഷൻ ഫീ 85% വരെ വർധന; ഈ മാസം 8 മുതൽ പ്രാബല്യം

google news
hj
തിരുവനന്തപുരം ∙ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 85% വരെ വർധന വരുത്തി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഈ മാസം 8 മുതലാണ് പ്രാബല്യം. ലോ ടെൻഷൻ സിംഗിൾ ഫെയ്സ് കണക്‌ഷനു നിലവിലുള്ള 1740 രൂപയും എൽടി ത്രീഫെയ്സ് കണക്‌ഷന് (10 കിലോവാട്ട് വരെ) ഇപ്പോഴുള്ള 4220 രൂപയും താൽക്കാലികമായി 10% വർധിക്കും. എൽടി ത്രീഫെയ്സ് കണക്‌ഷന് 10 മുതൽ 25 വരെ കിലോ വാട്ടിന് 14,420 രൂപയും 25 മുതൽ 50 വരെ കിലോവാട്ടിന് 21,750 രൂപയുമെന്നതും താൽക്കാലികമായി 10% വീതം വർധിക്കും.

     കിലോവാട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്‌ഷൻ ഫീസ് ഈടാക്കുന്ന പുതിയ രീതി നിലവിൽ വരുമ്പോൾ ഈ 4 വിഭാഗങ്ങളുടെ ഫീസ് വീണ്ടും വർധിക്കും. സാധന വിലയും കൂലിയും വർധിച്ച സാഹചര്യത്തിൽ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. പുതിയ നിരക്കുകൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read also: 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻ‌കാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് ബിജെപി കാണിക്കുന്നത് കപടസ്നേഹം: ബിനോയ് വിശ്വം

ബി.ജെ.പി യെ പിണക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാട്: പിണറായി വിജയൻ