കണ്ണൂർ : കണ്ണൂര്‍ പാനൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ അർധ രാത്രിയോടെ ആന ഇടഞ്ഞു. ഉത്സവത്തിന് കൊണ്ടുവന്ന മൂന്ന് ആനകളിൽ ഒരെണ്ണം ഇടയുകയായിരുന്നു. കൂടെയുള്ള ആനയുടെ പ്രകോപനത്തിൽ ആയിരുന്നു ആന ഇടഞ്ഞത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി.
എന്നാല്‍ ആനപ്പുറത്ത് ഇരിക്കുകയായിരുന്ന പൂജാരി ഒന്നും ചെയ്യാനാവാതെ കുഴങ്ങി. അല്‍പനേരത്തിന് ശേഷം പൂജാരിയെ ആന വലിച്ചുതാഴെയിട്ടു. ഉടന്‍ തന്നെ അവിടെ നിന്നും ഓടി മാറാൻ സാധിച്ചതോടെയാണ് പൂജാരി രക്ഷപ്പെട്ടത്. ഇടഞ്ഞ കൊമ്പന്‍റെ പരാക്രമം രണ്ടര മണിക്കൂറോളമാണ് തുടർന്നത്. പ്രദേശത്തുള്ള ബൈക്കുകളും വാഹനങ്ങളും ആന തകർത്തു.
പിന്നീട് തൃശൂരിൽ നിന്നുള്ള എലിഫന്‍റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. കഴിഞ്ഞദിവസം തൃപ്രയാറില്‍ ആന ഇടഞ്ഞോടിയിരുന്നു. കാറും രണ്ട് ടെംപോ ട്രാവലറുകളും തകര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു