തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ക്ഷേമനിധി ബില്ലിന് നിയമസഭയുടെ അംഗീകാരം

niyamasabha

തി​രു​വ​ന​ന്ത​പു​രം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 2020–21 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഐക്യകണ്ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അവതരിപ്പിച്ച ബില്ലാണ് സബ്‌ജക്ട് കമ്മിറ്റി പരിശോധനയ്ക്കുശേഷം ഇന്നലെ സഭ വീണ്ടും പരിഗണിച്ചത്. ഇതുകൂടാതെ മൂന്നു ബില്ലും സഭ അംഗീകരിച്ചു. 

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും പ​രി​ധി​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ്‌ പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ. ര​ണ്ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ലു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത 40 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

തൊ​ഴി​ലു​റ​പ്പ് നി​യ​മ​പ്ര​കാ​രം റ​ജി​സ്​​റ്റ​ര്‍ ചെ​യ്ത് തൊ​ഴി​ലു​റ​പ്പ് കാ​ര്‍ഡു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​തും 18നും 55​നും വ​യ​സ്സി​നി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്ക് ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വം നേ​ടാം. 60 വ​യ​സ്സു​വ​രെ അം​ശാ​ദാ​യം അ​ട​ച്ചി​ട്ടു​ള്ള​തും 60 വ​യ​സ്സ്​ ക​ഴി​യു​ന്ന​വ​രു​മാ​യ അം​ഗ​ങ്ങ​ള്‍ക്ക് പെ​ന്‍ഷ​ന്‍ ന​ല്‍കും. അം​ഗ​ങ്ങ​ള്‍ മ​രി​ച്ചാ​ല്‍ ആ​ശ്രി​ത​ര്‍ക്കും ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്. അ​തേ​സ​മ​യം ക്ഷേ​മ​നി​ധി ബി​ല്ലി​ന് മ​ഹാ​ത്​​മാ​ഗാ​ന്ധി​യു​ടെ​യും അ​യ്യ​ൻ​കാ​ളി​യു​ടെ​യും പേ​ര് ന​ൽ​ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണാ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​തു​മൂ​ല​മു​ള്ള ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി‌ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്ക്‌ സാ​ധു​ത ഉ​റ​പ്പാ​ക്കാ​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ബി​ല്ലു​ക​ളും സ​ഭ പ​സാ​ക്കി. അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ്വ​യം സാ​ക്ഷ്യ​പ​ത്രം സ​ഹി​തം കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന്‌ ബി​ല്ലു​ക​ളി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. അ​തി​ന്മേ​ൽ അ​ഞ്ച് ദി​വ​സ​ത്തി​ന​കം കൈ​പ്പ​റ്റു​സാ​ക്ഷ്യ​പ​ത്രം ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി ന​ൽ​ക​ണം. ഈ ​സാ​ക്ഷ്യ​പ​ത്രം പെ​ർ​മി​റ്റാ​യി ക​രു​തി നി​ർ​മാ​ണം ആ​രം​ഭി​ക്കാനും ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. 

സാം​ക്ര​മി​ക രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​പ​ടി​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തി പു​തി​യ ഭ​ര​ണ​സ​മി​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‌ സ​ഹാ​യ​ക​മാ​കു​ന്ന നി​ല​യി​ൽ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​ന്‌ പ​ക​രം കൊ​ണ്ടു​വ​ന്ന​താ​ണ്​ പാ​സാ​യ മ​റ്റൊ​രു ബി​ല്ല്. കേ​ര​ള ടൗ​ൺ ആ​ൻ​ഡ്​​ ക​ൺ​ട്രി പ്ലാ​നി​ങ്​ ആ​ക്ടി​ൽ അ​നി​വാ​ര്യ​മാ​യ 14 ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കേ​ര​ള ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലും സ​ഭ അം​ഗീ​ക​രി​ച്ചു.