കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകനും ഭാര്യക്കും പരിക്ക്

blast
 

കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. ഇ​വ​രെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​റ​കു​വ​ശ​ത്തെ മു​റ്റ​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ​യും ല​സി​ത​യെ​യും ഇ​രി​ട്ടിയി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത​ല​ശേ​രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 
സ്‌​ഫോ​ട​ന സ​മ​യ​ത്ത് സ​ന്തോ​ഷി​ന്‍റെ അ​മ്മ​യും കു​ട്ടി​ക​ളും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മു​റി​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ര​ണ്ട് വ​ർ​ഷം മു​മ്പ് സ​മാ​ന രീ​തി​യി​ൽ ഇ​തേ വീ​ട്ടി​ൽ സ്ഫോ​ട​നം ഉണ്ടാ​യി​രു​ന്നു.