×

പമ്പ നദിയിൽ ഒഴുക്കിൽപെട്ട് അച്ഛനും മകളും സഹോദരപുത്രനും മരിച്ചു

google news
PAMBA

പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു രണ്ടുപേർ മരിച്ചു. ഉദിമൂട് സ്വദേശി അനിൽകുമാർ, സഹോദര പുത്രൻ ഗൗതം എന്നിവരാണു മരിച്ചത്. ഒഴുക്കിൽപെട്ട അനിൽകുമാറിന്റെ മകൾ നിരഞ്ജനയ്ക്കായി(17) തിരച്ചിൽ പുരോഗമിക്കുകയാണ്.

പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് അപകടം. വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ. ആദ്യം ഗൗതമാണ് അപകടത്തിൽപെട്ടത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ അനിൽകുമാറും ഒഴുക്കിൽപെടുകയായിരുന്നു. ഇതോടെ രക്ഷിക്കാനായി ചാടിയ മകളും ചുഴിയിൽ അകപ്പെട്ടതായാണു ദൃക്‌സാക്ഷികൾ പറയുന്നത്.

ഒഴിക്ക് കുറവാണെങ്കിലും ചുഴിയും പാറക്കെട്ടും നിറഞ്ഞ പ്രദേശമാണിത്. അനിൽകുമാറിന്റെയും ഗൗതമിന്റെയും മൃതദേഹം സ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നിരഞ്ജനയ്ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ