×

കിടങ്ങൂര്‍ പടക്കനിർമാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ അച്ഛനും മക്കളും അറസ്റ്റില്‍

google news
Arrest-1

കോട്ടയം: കിടങ്ങൂരിലെ അനധികൃത പടക്കനിർമാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ പിടിയിൽ . അച്ഛനും രണ്ട് മക്കളുമാണു  അറസ്റ്റിലായത്.

ലൈസൻസ് ഇല്ലാതെ വെടിമരുന്ന് സൂക്ഷിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. കാരക്കാട്ടിൽ മാത്യു ദേവസ്യ, മക്കളായ ബിനോയ് മാത്യു, ബിനീഷ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ കിടങ്ങൂർ ചെമ്പിളാവിലെ ഇവരുടെ വീടിൻ്റെ ടെറസിനു മുകളിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി ചികിത്സയിലാണ്.

 

Tags