×

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ

google news
train

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.

നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. അത് പിന്നീട് റദ്ദാക്കുകയായിരുന്നു. അയോധ്യയിൽ ക്രമീകണങ്ങൾ പൂർത്തിയാവാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്. പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ