×

കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറൻ്റിലെ ഭക്ഷ്യ വിഷബാധ;ഹോട്ടലുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു

google news
biriyani

കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറൻ്റിലെ ഭക്ഷ്യ വിഷബാധയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് കേസ്.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഇവിടെനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറുവേദനയും ഛർദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു