ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്നവർക്ക് കൈതാങ്ങുമായി ഫുഡ് വ്ലോഗർ മിസ്റ്റർ മല്ലു ജെ.ഡി

jd

കൊറോണ കാലത്ത് ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്നവർക്ക് കൈതാങ്ങുമായി ഫുഡ് വ്ലോഗർ മിസ്റ്റർ മല്ലു ജെ.ഡി. ഭക്ഷണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരിക്കുകയാണ് മിസ്റ്റർ മല്ലു ജെ.ഡി എന്ന മുകേഷ് നായർ.

ടിക്ക്ടോക്കിലൂടെയും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മുകേഷ് ഇൗ വിവരം സമൂഹത്തോട് അറിയിച്ചത്. പോസ്റ്റ് കണ്ടു ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഫോൺവിളികൾ വന്നപ്പോഴാണ് ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവർ സമൂഹത്തിൽ ഒരുപാടുണ്ടെന്ന് മനസ്സിലായതെന്നു മുകേഷ് പറഞ്ഞു. വിളിച്ചവർക്കെല്ലാം കൃത്യമായി ഭക്ഷണപൊതി എത്തിച്ചുകൊടുക്കുവാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിശക്കുന്നവൻ ഭക്ഷണം കൊടുക്കുകയെന്നതാണ് ഏറ്റവും വലിയ പുണ്യം. ലോകത്തിലെ ഏറ്റവും വലിയ വികാരവും വിശപ്പാണ്. ഇൗ തിരിച്ചറിവ് എല്ലാർക്കും ഉണ്ടായാൽ നമ്മുടെ ഭക്ഷണം മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാൻ ഒരു മടിയും ഉണ്ടാവില്ല. സ്വന്തം കാര്യങ്ങൾക്കപ്പുറം ചിന്തിച്ചാൽ തനിക്ക് ആരുമല്ലാത്തവരുടെ വിശപ്പ് തന്റെ വിശപ്പായി മാറുമെന്നും ജെ. ഡി പറയുന്നു.

സോഷ്യൽ മീ‍ഡിയയിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ലോഗറാണ് മിസ്റ്റർ മല്ലു ജെ.ഡി. രുചിയൂറും ഭക്ഷണം കഴിച്ചും അവ സോഷ്യൽ മീ‍ഡിയയിൽ പരിചയപ്പെടുത്തിയും ആരാധകരെ അദ്ഭുതപ്പെടുത്തുന്ന അദ്ദേഹം ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും ഇന്റിവുഡ് ടിവിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്.