ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു; വാഹനം നിര്‍ത്താതെ പോയി, അന്വേഷണം

kollam died

കൊല്ലം: കൊല്ലത്ത് നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ പള്ളിമുക്കിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോകുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒപ്പം ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.