എറണാകുളം കളക്ടര്‍ രേണുരാജിന് ഉള്‍പ്പടെ നാല് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
Wed, 8 Mar 2023

തിരുവനന്തപുരം: എറണാകുളം കളക്ടര്‍ രേണുരാജിന് ഉള്‍പ്പടെ നാല് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. എറണാകുളം കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍എസ്‌കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്. അതേസമയം, വയനാട് കളക്ടറായിരുന്ന എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് പുതിയ പോസ്റ്റിങ്. ആലപ്പുഴ കളക്ടര്‍ വിആര്‍കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി നിയമനം നല്‍കി.