തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനോടൊപ്പം ജി ആർ അനിലും പരിഗണയിൽ.നേരെത്തെ തന്നെ പന്ന്യൻന്റെ പേര് ഉയർന്നിരുന്നു.നിർദേശത്തോട് മന്ത്രി അനിൽ വലിയ താത്പര്യം കാണിച്ചിട്ടില്ല. സി.പി.എമ്മിന്റെകൂടി താത്പര്യത്തിലാണ് അനിലിന്റെ പേരും പരിഗണിക്കുന്നത്.മുൻ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ലോക്‌സഭയിൽ സി.പി.ഐ.ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനായിട്ടില്ലെന്നതും അദ്ദേഹത്തെ പിന്നാക്കംവലിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയ ചർച്ചകൾക്കായി സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് വ്യാഴാഴ്ച ചേരും. സംസ്ഥാനനേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾക്ക് സമാന്തരമായി പാർട്ടി മത്സരിക്കുന്ന സീറ്റുകളുൾപ്പെടുന്ന ജില്ലാ സമിതികളിലും ചർച്ചനടക്കും. തുടർന്ന് അടുത്തയാഴ്ചയാദ്യം സ്ഥാനാർഥികളെ സംബന്ധിച്ച ധാരണ രൂപപ്പെടുത്താനാണ് നേതൃത്വം ആലോചിക്കുന്നത്.
മാവേലിക്കരയിൽ യുവജനനേതാവ് സി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള നിർദേശമാണ് ആദ്യം ഉയർന്നത്. മന്ത്രി പി. പ്രസാദിന്റെ പേഴ്‌സണൽ സ്റ്റാഫംഗമാണ് അരുൺകുമാർ. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ. ദേവകിയുടെ പേരും പരിഗണനയിലുണ്ട്.
Read more ….
- ഭർത്താവ് ചികിത്സ നിഷേധിച്ചു: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു
- വാഹന പുകപരിശോധന:വ്യാജ സർട്ടിഫിക്കറ്റ് തടയാൻ പുതിയ ആപ്പ്
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
- നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും
- ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ല
വയനാട്ടിൽ അഖിലേന്ത്യാ നേതാവ് ആനി രാജയുടെ പേരാണ് പരിഗണനയിലുള്ളത്. അവർ മത്സരിക്കാനെത്തിയാൽ ദേവകി സ്ഥാനാർഥിയാകാനുള്ള സാധ്യത കുറയും. പാർട്ടി മത്സരിക്കുന്ന നാലിൽ രണ്ടുസീറ്റ് സ്ത്രീകൾക്കായി മാറ്റിവെക്കാൻ ഇടയില്ലെന്നതാണ് കാരണം. തൃശ്ശൂരിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം ഉറച്ചമട്ടാണ്.
കാനം രാജേന്ദ്രന്റെ നിര്യാണത്തിനുശേഷം പുതിയ നേതൃത്വം വന്നതിനനുസരിച്ചുള്ള ചേരിമാറ്റങ്ങളും പാർട്ടിയിൽ പ്രതിഫലിച്ചുതുടങ്ങി. കാനത്തിന്റെ ഇടംകൈയായും വലംകൈയായും നിന്നിരുന്നത് മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമായിരുന്നു. പാർട്ടി സംവിധാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറും.