കൊ​ല്ല​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ്ക്ക​ള്‍ കൂട്ടം ചേർന്ന് ആക്രമിച്ചു

dogs
 

കൊ​ല്ലം: മ​യ്യ​നാ​ട് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര​വ​യ​സു​കാ​ര​ന് നേ​രെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. പു​ല്ലി​ച്ചി​റ ക​ക്കാ​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്-​ആ​തി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ര്‍​ണ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ കു​ട്ടി​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.
 
''ഞാൻ കുഞ്ഞിന് കഞ്ഞി കൊടുക്കുകയായിരുന്നു. പാത്രം കൊണ്ടുവയ്ക്കാൻ അകത്തേക്ക് പോയി തിരിച്ചുവന്നപ്പോഴാണ് നായ്ക്കൾ മോനെ കടിക്കാൻ തുടങ്ങിയത്. വലിയ വടിയെടുത്ത് ഓടിച്ചാണ് കുഞ്ഞിനെ നായ്ക്കളിൽ നിന്നും രക്ഷിച്ചത്''- അർണവിന്റെ മുത്തശ്ശി പറയുന്നു.
 

പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.