×

സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടം എന്ന വ്യാജേന കഞ്ചാവ് കടത്ത്:ഒഡിഷ സ്വദേശി പിടിയില്‍

google news
download - 2024-01-14T194300.441

കൊച്ചി: സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന  കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശി പിടിയില്‍. ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തി വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക്  (29) ആണ് പിടിയിലായത്.

പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത്  ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടി വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനക്കാരനായ ഒരാള്‍ സുഗന്ധ ദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി അനികുമാറിന് ലഭിച്ചിരുന്നു. അസി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സും ആലുവ എക്‌സൈസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags