തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വ​നി​താ ഡോ​ക്ട​റെ ത​ല്ലി​യ രോ​ഗി ക​സ്റ്റ​ഡി​യി​ൽ

arrest
 

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വ​നി​താ ഡോ​ക്ട​റെ ത​ല്ലി​യ രോ​ഗി ക​സ്റ്റ​ഡി​യി​ൽ. മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വ​സീം എ​ന്ന​യാ​ളാ​ണ് സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം.ശോഭയെ മര്‍ദിച്ചത്. ഇയാ​ളെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


സർജറി ഒപിയിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് അ​ഡ്മി​റ്റാ​വാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ള്‍ ഡോ​ക്ട​റെ ത​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

  
തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാർഥമായി ജോലി ചെയ്യുമ്പോൾ ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും അവർ പറഞ്ഞു.