തിരുവനന്തപുരം: കൊല്ലത്ത് നടന്ന അസാധാരണ സംഭവങ്ങൾക്ക് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷാ നൽകാൻ തീരുമാനം. സിആർപിഎഫിന്റെ സെഡ് പ്ലസ് സുരക്ഷയാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രലയം തീരുമാനം രാജ്ഭവൻ അറിയിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും സെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക
അതേസമയം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്‍റെ എഫ്ഐആർ കോപ്പി ലഭിച്ചതോടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കൊല്ലം നിലമേലാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ പിന്നാലെ ഗവർണർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പോലീസിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് ഗവർണർ നടത്തിയത്. മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ ഒരുക്കുമ്പോൾ കേരളാ ഗവർണർക്ക് വേണ്ട സുരക്ഷ നൽകിയില്ല. എഫ്ഐആറിൽ 13 പേർക്ക് എതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളു. മുപ്പതോളം പേർ ഉണ്ടായിരുന്നു എന്നും ഗവർണർ പറഞ്ഞു.
READ ALSO…തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും നഷ്ടപ്പെട്ടു
മുഖ്യമന്ത്രിയുടെ ദിവസവേദന തൊഴിലാളികളാണ് വാഹനം തടഞ്ഞത്. 14 തവണ തനിക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തന്റെ കാറിൽ കൈവച്ചടിക്കുകയും ആക്രമിക്കാൻ ശ്രമിച്ചു എന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ആളുകളെ വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു. തന്റെ നിലപാടിൽ മാറ്റമില്ല. കേരളത്തിലെ കുട്ടിപോലീസിനെ ഉപയോഗിച്ചുള്ള സുരക്ഷയിൽ വിശ്വാസമില്ലെന്നും ഗവർണർ പറഞ്ഞു.
ഒന്നര മണിക്കൂർ സമയം വരെയും വിട്ടുവീഴ്ചയില്ലാത്ത കടുത്ത പ്രതിഷേധത്തിലായിരുന്നു ഗവർണർ. എഫ് ഐ ആർ കൈയ്യിൽ കിട്ടിയതിനു ശേഷമാണ് സദാനന്ദപുരത്തെ പരിപാടിയിൽ പങ്കെടുക്കാനായി ഗവർണർ പുറപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും, സംസ്ഥാന ഡിജിപിയെയും ഗവർണർ വിവരം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ