×

എംഎം മണിയുടെ സഹോദരന്‍റെ സ്ഥാപനത്തില്‍ ജിഎസ്‍ടി വകുപ്പിന്‍റെ പരിശോധന

google news
Sb

ഇടുക്കി: ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ സഹോദരൻ എം എം ലംബോധരന്‍റെ സ്ഥാപനത്തില്‍ പരിശോധന. കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള വിനോദ സഞ്ചാരികൾക്ക് സുഗന്ധവ്യജ്ഞനങ്ങളും ചോക്ലേറ്റും വില്പന നടത്തുന്ന ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് കേന്ദ്ര ജി എസ് ടി വകുപ്പ് പരിശോധന നടത്തുന്നത്.

    

അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിശോധന ഏഴ് മണിക്കൂർ പിന്നിട്ടു. വൈകിട്ടും പരിശോധന തുടരുകയാണ്. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ ലംബോധരനെ ചോദ്യം ചെയ്ത് വരികയാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു