×

ഹരിത കർമ്മ സേനാംഗത്ത നായയെ വിട്ട് കടിപ്പിച്ചെന്നും മർദിച്ചെന്നും പരാതി

google news
HARITHA

തൃശ്ശൂർ: മാലിന്യം ശേഖരിക്കാൻ ചെന്ന ഹരിത കർമ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന് പരാതി. ചാഴൂർ സ്വദേശിനിയായ പ്രജിതയാണ് പരാതി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നായയെ വിട്ട് കടിപ്പിച്ചുവെന്നാണ് പരാതി. നായയെ ‘പട്ടി’ എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ യുവതി പ്രജിതയെ മർദിക്കുകയും ചെയ്തു.

പഞ്ചായത്ത് അംഗങ്ങളെത്തി പ്രജിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാനുള്ള നീക്കത്തിലാണ്. നേരത്തെയും ഹരിത കർമ സേന അംഗങ്ങൾക്കെതിരെ സമാന രീതിയിൽ അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് പരാതി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ