കാസർഗോഡ് : യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. കല്ലുരാവി സ്വദേശികളായ അബ്ദുൽ സലാം (18), ഷെരിഫ് (38), കാലിച്ചാനടുക്കം സ്വദേശികളായ ആഷിർ (25), അയൂബ് പിഎച്ച് (45) പടന്നക്കാട് സ്വദേശി പി മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്.
read more കേരളത്തിൽ പച്ചക്കറിയുടെ വിലയിൽ മാറ്റമില്ല: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം
ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ അറസ്റ്റ്. ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, എസ്എച്ച്ഒ കെപി ഷൈൻ, എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. സ്ത്രീകൾ ഉൾപ്പെടെ 500 ഓളം പേർ ജില്ലാ യൂത്ത് ലീഗിന്റെ റാലിയിൽ പങ്കുചേർന്നിരുന്നു. അബ്ദുൽ സലാം എന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കൊടുത്തപ്പോൾ മറ്റുള്ളവർ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു. ബിജെപി മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം