കൊച്ചി∙ ‘നവകേരള സദസ്’ നടന്ന വേദിയിൽ രാഷ്ട്രീയ പാർട്ടിയായ ട്വന്റി20യുടെ സമ്മേളനത്തിന് അനുമതി നിഷേധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പൂതൃക്ക പഞ്ചായത്തിലുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടിൽ ഈ മാസം 21ന് വൈകിട്ട് 5.30നാണ് സമ്മേളനം നടത്താൻ അനുമതി നല്‍കിയിട്ടുള്ളത്. സമ്മേളനം തടസപ്പെടുത്താൻ ശ്രമിക്കുകയോ സംഘാടകരെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് എറണാകുളം ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവർക്ക് ജസ്റ്റിസ് എ.രാജ വിജയരാഘവൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‘നവകേരള സദസ്’ നടന്ന വേദിയിൽ മറ്റുള്ളവർക്ക് കാര്യപരിപാടികൾ നടത്താൻ അനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചില ‘സ്വാധീന’മുള്ള വ്യക്തികളുടെ താൽപര്യത്തിന് വഴങ്ങി ഒരു വിധത്തിലും സമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് അധികാരികൾ തീരുമാനിച്ചിരുന്നതായി ഹർജിക്കാര്‍ ആരോപിച്ചു. സമ്മേളനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മൈതാനത്തിന്റെ ഒരു ഭാഗം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തടസവാദം. 10,000 രൂപ ഈടാക്കി കോളജ് പ്രിൻസിപ്പൽ സമ്മേളനത്തിന് മൈതാനം ഉപയോഗിക്കാൻ അനുമതി നല്‍കുകയും ചെയ്തു. തുടർന്ന് സമ്മേളനത്തിൽ മൈക്ക് ഉപയോഗിക്കുന്നതിന് പുത്തൻകുരിശ് സബ് ഡിവിഷണൽ ഓഫിസും അനുമതി നൽകി എന്ന് വാദിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
READ ALSO….ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി
എന്നാല്‍ സമ്മേളനം നടത്താൻ അനുമതി നല്‍കുന്നതിനെ വാദത്തിനിടെ സര്‍ക്കാർ എതിർത്തു. കോളജ് ഗ്രൗണ്ടിന്റെ കുറച്ചു ഭാഗം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടർന്ന് റവന്യൂ വകുപ്പില്‍നിന്നു കൂടി അനുമതി വാങ്ങാൻ സംഘാടകരോടു പറഞ്ഞിരുന്നു എന്നും എന്നാൽ സബ് ഡിവിഷണൽ ഓഫിസിൽ നൽകിയ നിവേദനത്തില്‍ സ്വകാര്യ ഭൂമിയിലാണ് സമ്മേളനം നടത്തുന്നത് എന്നും പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ് എന്നായിരുന്നു സർക്കാരിന്റെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു