ക​ന​ത്ത ​മ​ഴ; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​ക്കെ​ട്ട്; ഒപിയിൽ വെള്ളം കയറി

ക​ന​ത്ത ​മ​ഴ; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​ക്കെ​ട്ട്; ഒപിയിൽ വെള്ളം കയറി
 

കോ​ട്ട​യം: ക​ന​ത്ത​ മ​ഴ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളം ക​യ​റി. ഒ​പി വി​ഭാ​ഗ​ത്തി​ൽ മു​ട്ടോ​ളം വെ​ള്ളം ക​യ​റി. ഇ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട്ട​യ​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാ​ഗത്തിലാണ്. ഇപ്പോൾ വിവിധ വിഭാ​ഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. 

അ​തേ​സ​മ​യം ഒ​പി​ക്കു സ​മീ​പ​മാ​യി ഒ​രു റോ​ഡ് അ​ടു​ത്ത കാ​ല​ത്ത് നി​ർ​മി​ച്ചി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള്ള ഓ​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു പോ​യി​രു​ന്നു. റോ​ഡി​ന്‍റെ അ​ശാ​സ്ത്രി​യ നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
 
വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്. വെള്ളം കയറിയിരിക്കുന്നത് ആളുകളെ വള‌രെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ.