×

'മൊബൈലില്‍ നോക്കുന്ന സമയം കൊണ്ട് ആയിരങ്ങള്‍ നേടാം'; തട്ടിപ്പിന് പലവഴി, ജാഗ്രത വേണമെന്ന് കേരള പോലീസ്

google news
police

തിരുവനന്തപുരം: തട്ടിപ്പിന് പലവഴി, ജാഗ്രത വേണമെന്ന് പോലീസ്. മൊബൈലില്‍ നോക്കുന്ന സമയം കൊണ്ട് ആയിരങ്ങള്‍ നേടാം എന്ന തരത്തിലുള്ള പരസ്യങ്ങളിലാണ് പലരും വീണുപോകുന്നത്. യുവാക്കളും വീട്ടമ്മമാരുമാണ് കൂടുതല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴുന്നത്.

ഇത്തരം മെസേജിന് പ്രതികരിക്കുന്നവര്‍ക്ക് ഒരു ലിങ്ക് അല്ലെങ്കില്‍ ഒരു മെസേജ് ലഭിക്കും. അതില്‍ യൂറ്റിയൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക, സിനിമകള്‍ക്ക് റേറ്റിങ്ങ് നല്‍കുക, ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രൊമോഷന്‍ നല്‍കി പ്രോഫിറ്റിന്റെ ഷെയര്‍ നേടുക തുടങ്ങിയ പല വാഗ്ദാനങ്ങളാണ് നല്‍കുന്നത്.

ലിങ്കില്‍ കഌക്ക് ചെയ്യുന്നതോടെ നാം അറിയാതെ തന്നെ മൊബൈലില്‍ ഒരു വിദൂര നിയന്ത്രണ ആപ് ഇന്‍സ്റ്റാള്‍ ആവുകയും പിന്നീട് മൊബൈലിലെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ന്നുപോകുകയും ചെയ്യുന്നു. അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിനു പുറമെ, ചെയ്ത ജോലിക്ക് കൃത്യമായി ശമ്ബളം നല്‍കി വിശ്വാസം നേടിയെടുത്തതിനു ശേഷം തട്ടിപ്പുനടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്.

ഘട്ടം ഘട്ടമായി പണം ആവശ്യപ്പെടുന്നതാണ് മറ്റൊരു രീതി. ചെയ്ത ജോലിക്ക് പ്രതിഫലമായിഅവര്‍ അയച്ചുതന്ന പണം പിന്‍വലിക്കണമെങ്കില്‍ ടാസ്‌ക് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെടും. ടാസ്‌ക് പൂര്‍ത്തീകരിക്കാന്‍ ചെറുതും വലുതുമായ തുകകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപെട്ട ഓണ്‍ ലൈന്‍ ജോബ് എന്ന പരസ്യങ്ങളോട് വിവേകപൂര്‍വ്വം പ്രതികരിക്കണമെന്ന് സൈബര്‍ പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന അനാവശ്യ ലിങ്കുകളോട് പ്രതികരിക്കാതിരിക്കുക. മൊബൈല്‍ നമ്ബര്‍ വിശ്വസ്തരായവര്‍ക്കു മാത്രം നല്‍കുക. പരസ്യങ്ങള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക. സൈബര്‍ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്ബരില്‍ വിളിക്കാം.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ