×

സ്കൂൾ ബസിന് അടിയിൽപ്പെട്ടുപോയ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

google news
download - 2024-01-14T201739.943

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് പെരുമ്പാവൂർ മെക്കാ സ്കൂളിലെ കുട്ടി അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി അൽപ്പം മുന്നോട്ട് പോയി. ഇതേസമയം ബസ് മുന്നോട്ട് എടുക്കുകയും കുട്ടി വണ്ടി തട്ടി വീണ് ബസിന് അടിയിൽപ്പെട്ട് പോകുകയുമായിരുന്നു. കാലിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. ഇപ്പോൾ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags