കൊച്ചി: സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒഡീഷ സ്വദേശി പ്രദൂഷ പാത്രോ, ജീവനക്കാരി സോന എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
സൂര്യ സരസ് ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതില്‍ കുടുങ്ങിപ്പോയ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കാലിനുമാണ് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേന എത്തി ലിഫ്റ്റ് പൊളിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
ഹൈഡ്രോളിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ആയിരുന്നു. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറിയാണ് അപകടം ഉണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം