തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം : തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

google news
fire force

തിരുവനന്തപുരം: തീപിടിത്തമുണ്ടായ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ തീ നിയന്ത്രണവിധേയമായി.  എന്നാല്‍ പുക ഇപ്പോഴും ഉയരുന്നുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.  

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്.  ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്ത് ഫയര്‍ഫോഴ്‌സില്‍ ചേര്‍ന്നിട്ട് ആറുവര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പുലർച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.  

fire

ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടാകുന്ന സമയത്ത് സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഏകദേശംെ 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.  എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുസംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് വെയര്‍ഹൗസ് മാനേജര്‍ പറഞ്ഞു. മരുന്നുസംഭരണ ശാല തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചു.

Tags