'ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു, മകളെ തീ കൊളുത്തി കൊന്നു'; അഞ്ജുവിന്റെ മരണത്തില്‍ ആരോപണവുമായി പിതാവ്‌

google news
tvm

തിരുവനന്തപുരം∙ പുത്തൻതോപ്പില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ്. പുത്തൻതോപ്പ് റോജ ഡെയിലിൽ രാജു ജോസഫ് ടിൻസലിന്റെ ഭാര്യ അഞ്ജു (23), 9 മാസം പ്രായമുള്ള മകൻ ഡേവിഡ് എന്നിവരാണ് മരിച്ചത്.

അ‍ഞ്ജുവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് പിതാവ് കഠിനംകുളം പൊലീസിൽ പരാതി നൽകി. നിരവധി തവണ മകൾക്ക് ഭർത്താവില്‍നിന്ന് മർദനമേറ്റിട്ടുണ്ടെന്ന് അഞ്ജുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ അഞ്ജു ചോദ്യം ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് പലതവണ വഴക്കുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ജുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാകാൻ സാധ്യതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.താൻ വീടിനു പുറത്തുപോയിരിക്കുകയായിരുന്നു എന്നും തിരികെ വന്നപ്പോൾ ഭാര്യയും കുഞ്ഞും പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടതെന്നുമാണ് രാജു ജോസഫ് പൊലീസിനോട് പറഞ്ഞത്. കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെങ്ങാനൂർ പൂങ്കുളം സ്വദേശിയായ അഞ്ജുവിനെ ഒന്നരവർഷം മുൻപാണ് രാജു ജോസഫ് വിവാഹം കഴിച്ചത്.

Tags