×

പതിനഞ്ചു പേരും കുറ്റക്കാരാണ് എന്ന് കോടതി പറഞ്ഞതിൽ സംതൃപ്തയാണ്; രഞ്ജിത്ത് വധക്കേസിലെ വിധിയിൽ കുടുംബം

google news
sree

ആലപ്പുഴ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത് ആശ്വാസകരമെന്ന് രൺജീതിനെ ഭാര്യയും അമ്മയും. ‘‘പതിനഞ്ചു പേരും കുറ്റക്കാരാണ് എന്ന് കോടതി പറഞ്ഞതിൽ സംതൃപ്തയാണ്. എന്താണ് കോടതി വിധി എന്നറിയാൻ കാത്തിരിക്കുകയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’’– രൺജീത്തിന്റെ ഭാര്യ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് സന്തോഷകരമാണെന്ന് രൺജീത്തിന്റെ അമ്മയും പ്രതികരിച്ചു. കോടതി വിധിക്കു ശേഷം മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.

chungath kundara

 പൊലീസ്,പ്രോസിക്യൂഷൻ എന്നിവരുടെ കൂട്ടായ ശ്രമമാണ് കേസ് തെളിയിക്കാൻ സഹായിച്ചതെന്ന് ബിജിപി ജില്ലാ നേതൃത്വം അറിയിച്ചു. ‘‘പൊലീസ് കൃത്യമായി അന്വേഷണം നടത്തി. പ്രോസിക്യൂഷൻ അടക്കമുള്ളവർ ആത്മാർഥമായി പരിശ്രമം നടത്തിയതിന്റെ ഫലമായാണ് കേസ് തെളിയിക്കാൻ കഴിഞ്ഞത്. 15 പ്രതികളും കുറ്റക്കാരാണ് എന്നുള്ള കണ്ടെത്തൽ തീർത്തും ആശ്വാസകരമാണ്. ബിജെപിയെ സംബന്ധിച്ച് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം തുടരും. യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല.’’– ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപ‌കുമാർ അറിയിച്ചു. 

read also....പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിപിഐ നേതാവ് പി. രാജു 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കൊടുങ്ങല്ലൂർ സ്വദേശി

ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയതായി കോടതി അറിയിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആദ്യ എട്ടു പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം. മറ്റ് ഏഴു പേർക്കെതിരെ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു