×

'ബ്ലഡി കണ്ണൂർ' എന്ന് പറഞ്ഞിട്ടില്ല, ബ്ലഡി പൊളിറ്റിക്‌സ് എന്നാണ് താൻ പറഞ്ഞത്; ഗവർണർ

google news
KANNUR

തിരുവനന്തപുരം: നാളെ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതിന് പിന്നാലെ ജില്ലയിൽ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്. പ്രതിഷേധം. തൊടുപുഴയിൽ ഗവർണറുടെ കോലം കത്തിച്ച പ്രവർത്തകർ നാളെ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു. ഭൂപരിഷ്കരണ ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണർക്കെതിരായ നാളത്തെ രാജ്ഭവൻ മാർച്ചിനും ഹർത്താലിനും മുന്നോടിയായാണ് പ്രതിഷേധം.

ഇടുക്കിയിൽ ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.എന്നാൽ മൂന്ന് തവണ ഓർമപ്പെടുത്തിയിട്ടും മറുപടി ലഭിച്ചില്ല. സർക്കാർ വ്യക്തത നൽകാത്തതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തതെന്നും ഗവർണർ പറഞ്ഞു. തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ട. സ്ഥാപിത താൽപര്യകാർക്ക് വഴങ്ങില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. തൊടുപുഴയിൽ പങ്കെടുക്കുന്നത് വ്യാപാരികളുടെ കാരുണ്യ പരിപാടിയിലെന്നും ഗവർണർ അറിയിച്ചു.

read also....മന്ത്രി പറഞ്ഞത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ്; കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവെന്നും വയസ് പത്ത് തൊണ്ണൂറായെന്നും മമ്മൂട്ടി

അതേസമയം, കണ്ണൂർ വിവാദത്തിലും ഗവർണർ വിശദീകരണം നൽകി. ബ്ലഡി കണ്ണൂർ എന്നല്ല ബ്ലഡി പൊളിറ്റിക്‌സ് എന്നാണ് താൻ പറഞ്ഞത്. കണ്ണൂരിലെ ജനങ്ങൾ ഈ രാഷ്ട്രീയം കാരണം അനുഭവിച്ചവരാണ്. അക്രമരാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാർ. കലോത്സവത്തിൽ വിജയം നേടിയ കണ്ണൂരിനെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു