അതേക്കുറിച്ച് അറിയില്ല, നിങ്ങളെപ്പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ എനിക്കുമുള്ളൂ; മന്ത്രിസഭാ പുന: സംഘടനയെക്കുറിച്ച് സ്പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം∙ നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് തുടർ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും, തനിക്ക് ഒന്നുമറിയില്ലെന്നു വ്യക്തമാക്കി സ്പീക്കർ എ.എൻ.ഷംസീർ. എല്ലാവരെയും പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ ഇക്കാര്യത്തിൽ തനിക്കും ഉള്ളൂവെന്നും ഷംസീർ വ്യക്തമാക്കി.
‘‘അതേക്കുറിച്ച് എനിക്കും അറിയില്ല. നിങ്ങളെപ്പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ എനിക്കുമുള്ളൂ. സോറി. ഗസ്റ്റ് ഹൗസിൽനിന്ന് ടിവിയിൽ കണ്ടാണ് ഞാനും അറിഞ്ഞത്’’ – ഇതായിരുന്നു ഷംസീറിന്റെ മറുപടി.
മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടല്ലോ എന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും, ‘നോ കമന്റ്സ്’ എന്ന പ്രതികരണത്തിൽ അദ്ദേഹം മറുപടി ഒതുക്കി. ആന്റണി രാജു ഉൾപ്പെടെയുള്ളവർ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രതികരിച്ചല്ലോ എന്നു ചോദിച്ചെങ്കിലും, ഷംസീർ പ്രതികരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ ഷംസീറിനെ മന്ത്രിസഭയിലേക്കു പരിഗണിക്കുന്നുവെന്ന സൂചനകൾ ശക്തമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്കു മാറ്റി ഷംസീറിന് ആരോഗ്യ വകുപ്പ് നൽകാനാണ് നീക്കമെന്നാണു വിവരം. അതേസമയം, ഇത്തരം കാര്യങ്ങളൊന്നും മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പ്രതികരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം