അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിക്ക് ആശ്വാസം, വിജിലന്‍സ് കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ

google news
k m shaji

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. 

തനിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം. ഹര്‍ജി മൂന്നുമാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഷാജിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി.

Tags